വീട്ടില്‍ കപ്പ കൃഷിക്കൊപ്പം കഞ്ചാവ് കൃഷിയും; വര്‍ക്കലയില്‍ യുവാവ് പിടിയില്‍

പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലാ ചെടികളും പിഴുതെടുത്ത് സ്റ്റേഷനിലെത്തിച്ചു

തിരുവനന്തപുരം: വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍. വര്‍ക്കല സ്വദേശി റാഷിദ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. വീടിന്റെ പുറകുവശത്തുളള കപ്പ കൃഷിക്കിടയില്‍ ആയിരുന്നു കഞ്ചാവ് ചെടികള്‍. രണ്ടര മീറ്റര്‍ ഉയരമുളള ആറ് ചെടികളാണ് ഉണ്ടായിരുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലാ ചെടികളും പിഴുതെടുത്ത് സ്റ്റേഷനിലെത്തിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Content Highlights: Youth arrested in Varkala for cultivating cannabis along with kappa at home

To advertise here,contact us