തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം വേളിയിലാണ് സംഭവം. വേളി സ്വദേശി ജോഷ്വാ എന്ന പതിനാറുകാരനെയാണ് കാണാതായത്.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ജോഷ്വ. സുഹൃത്തുക്കള്‍ തിരയില്‍ പെട്ടതോടെ ജോഷ്വാ രക്ഷിക്കാന്‍ ശ്രമിച്ചു. അതിനിടെയാണ് തിരയില്‍ അകപ്പെട്ടത്. സുഹൃത്തുക്കള്‍ രണ്ടുപേരെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. വിഴിഞ്ഞം കോസ്റ്റല്‍ പൊലീസും തുമ്പ പൊലീസും അഗ്നിശമന സേനയും ജോഷ്വയ്ക്കായുളള തിരച്ചില്‍ തുടരുകയാണ്.
Content Highlights: Student missing from veli beach trivandrum who went to swimming