തിരുവനന്തപുരത്ത് പൊലീസുകാരനെ സഹപ്രവ‍ർത്തകൻ കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം വികാസ് ഭവൻ പൊലീസ് ക്വർട്ടേഴ്‌സിലാണ് സംഭവം

തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസ് ഉദ്യോ​ഗസ്ഥനെ സഹപ്രവ‍ർത്തകൻ കുത്തി പരിക്കേൽപ്പിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സിപിഒ അൻസാറിനാണ് കുത്തേറ്റത്. എആർ ക്യാമ്പിലെ പൊലീസുകാരൻ അനീഷാണ് കുത്തിയത്. പൊലീസ് ഉദ്യോ​ഗസ്ഥൻ്റെ ചെവിക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കില്ലയെന്നാണ് വിവരം.

തിരുവനന്തപുരം വികാസ് ഭവൻ പൊലീസ് ക്വർട്ടേഴ്‌സിലാണ് സംഭവം. അയൽവാസിയായ പൊലീസുകാരന്റെ വീട്ടിലെ കുടുംബ വഴക്ക് പരിഹരിക്കാൻ എത്തിയപ്പോൾ ആണ് ആക്രമണം നടത്തിയത്. അനീഷിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlight : A police officer was stabbed and injured by a colleague in Thiruvananthapuram

To advertise here,contact us