തിരുവനന്തപുരം: കാൽനട യാത്രക്കാരി ബൈക്ക് ഇടിച്ച് മരിച്ചു. മര്യനാട് സ്വദേശി സെൽവെറ്റ് മേരി (51) ആണ് മരിച്ചത്. കഠിനംകുളം ആറാട്ട് വഴിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. ബൈക്ക് അമിത വേഗത്തിൽ ആണ് എത്തിയത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും ഗുരുതര പരിക്കുണ്ട്. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Content Highlight : A pedestrian women was killed after being hit by a bike in Thiruvananthapuram