തിരുവനന്തപുരം ഹാപ്പിലാൻഡിൽ ഉല്ലാസ യാത്രയ്ക്ക് എത്തിയ പത്തുവയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം ഹാപ്പിലാൻഡിൽ ഉല്ലാസ യാത്രയ്ക്ക് എത്തിയ പത്തുവയസുകാരൻ വെള്ളത്തിൽ വീണു മരിച്ചു. വിതുര സ്വദേശികളായ നവീഷിന്റെയും ധന്യയുടെയും മകൻ അഖിൽ ശിവ (10) ആണ് മരിച്ചത്. വിതുര എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അഖിൽ. ഭക്ഷണം കഴിച്ച ശേഷം നീന്തൽ കുളത്തിൽ ഇറങ്ങിയ കുട്ടിയ്ക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് വെള്ളത്തിൽ ബോധം കെട്ട് വീഴുകയായിരുന്നു.ഉടൻ തന്നെ കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

Content Highlights: A 10-year-old boy who went on a fun trip in Thiruvananthapuram fell into the water and died

To advertise here,contact us