തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ തീപിടിത്തം. പേട്ട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശ്രീലക്ഷ്മി ഇലക്ട്രോണിക്സ് എന്ന കടയ്ക്കാണ് തീ പിടിച്ചത്. വൈകുന്നേരം ഏഴരയോടെയാണ് തീപിടിത്തം ഉണ്ടായത്. ഓടിട്ട കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി കത്തിനശിച്ചു. ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. സംഭവസമയത്ത് കെട്ടിടത്തിനുളളില്‍ ആരും ഉണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടാകാനുളള കാരണം വ്യക്തമല്ല.
Content Highlights: Fire breaks out in building in Pettah, Thiruvananthapuram; roof partially burnt