തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചു കയറി ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ബാലരാമപുരം അവണാംകുഴിയിൽ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
ഓട്ടോ ഡ്രൈവർ സുധാകരൻ(63) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് ആദ്യം തട്ടുകടയിലേക്കും പിന്നീട് വെയിറ്റിംഗ് ഷെഡിലേക്കും പിന്നാലെ ഓട്ടോ സ്റ്റാൻഡിലേക്കും ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlight : One person died and several others were injured in the accident after a KSRTC bus lost control and crashed into a tree in Thiruvananthapuram.