ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട ബൈക്ക്, ബൈപ്പാസ് നിർമ്മാണ ജോലികൾ നടക്കുന്ന ഭാഗത്തെ ഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കടയ്ക്കാവൂർ പെരുങ്കുളം കുഴിവിള വീട്ടിൽ സുജിത്ത് (32) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്.

സുജിത്തും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക്, ബൈപ്പാസ് നിർമ്മാണ ജോലികൾ നടക്കുന്ന ഭാഗത്തെ ഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ചിറയിൻകീഴ്‌നിന്ന് ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.

Content Highlight : young men dead in bike accident at attingal, thiruvananthapuram

To advertise here,contact us