തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു: ബിജെപി പ്രവര്‍ത്തകന്‍ പൊലീസില്‍ കീഴടങ്ങി

കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ കീഴടങ്ങി. മംഗലപുരം സ്വദേശി രാജു(46) ആണ് കീഴടങ്ങിയത്. കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം.

മംഗലപുര പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിന്റെ ഭാഗമായി വോട്ട് ചോദിച്ച് മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്.

കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് ഇന്ന് മംഗലപുരം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlight : During election campaigning, a housewife was allegedly assaulted; a BJP worker has surrendered to the police.

To advertise here,contact us