തിരുവനന്തപുരം: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി സുജിത്ത് ആണ് മരിച്ചത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ് സുജിത്ത് ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് യുവാക്കൾ തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിൽ, വിശാഖ്, രഞ്ജിത്ത്, നന്ദു എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി അഖിലും സുജിത്തുമായി വാക്ക് തർക്കം ഉണ്ടായതാണ് കത്തിക്കുത്തിൽ കലാശിച്ചത്.
Content Highlights: A young man who was injured in a clash between youths and was undergoing treatment has died