തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ; പിടി വീണത് കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ

തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി കാറിൽ വരുന്നതിനിടെയാണ് ഇവരെ പിടികൂടിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. 21. 5 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. വലിയ വേളി സ്വദേശികളായ കാർലോസ്(38) ഭാര്യ ബിന്ദു (33) ദമയന്തി (60) എന്നിവരാണ് പിടിയിലായത്. കുടുംബവുമായി കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവ‍ർ പിടിയിലായത്.

പിടിയിലായ ബിന്ദുവിന്റെ അമ്മയാണ് ദമയന്തി. കാറിൽ ഇവർക്കൊപ്പം മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. രാത്രി 9.30 ഓടെയാണ് ഇവരെ ഡാൻസാഫ് സംഘം പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി കാറിൽ വരുന്നതിനിടെയാണ് സംഘം പിടിയിലായത്. പിടിയിലായ കാർലോസും ബിന്ദുവും മുൻപും കഞ്ചാവ് കേസിൽ പിടിയിലായവരാണ്. ഡാൻസാഫ് സംഘം ഇവരെ വിഴിഞ്ഞം പൊലീസിന് കൈമാറി.

Content Highlight : Three persons were arrested after police allegedly recovered narcotic substances from a car in which they were travelling with family members.

To advertise here,contact us