തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തു; ഒരാൾ കസ്റ്റഡിയിൽ

പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലായിരുന്നു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തു. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലായിരുന്നു. തിരുവനന്തപുരം പള്ളിച്ചലിലാണ് സംഭവം.

ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. എസ്എൻഡിപി 1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്. സംഭവത്തിൽ ഒരാളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Content Highlight : The statue of Sree Narayana Guru in Thiruvananthapuram was vandalized, prompting an investigation by the authorities. The Naruvamoodu Police have taken one person into custody in connection with the incident.

To advertise here,contact us