കാട്ടാക്കടയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; മകന് ദാരുണാന്ത്യം, അമ്മ പരിക്കുകളോടെ ആശുപത്രിയിൽ

അതുലും അമ്മയും സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു

തിരുവനന്തപുരം: കാട്ടാക്കടയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആര്യനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പള്ളിവേട്ട പത്മവിലാസത്തിൽ ഗോപന്റെയും സജിതാ റാണിയുടെയും മകൻ അതുൽ കൃഷ്ണൻ (21) ആണ് മരിച്ചത്. അതുലിനൊപ്പമുണ്ടായിരുന്ന അമ്മ പരിക്കുകളോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചയോടെ കാട്ടാക്കട- പൂവച്ചൽ റോഡിൽ നക്രാംചിറയ്ക്ക് സമീപമുള്ള വളവിലായിരുന്നു അപകടം. അതുൽ അമ്മയുമായി സഞ്ചരിച്ച സ്‌കൂട്ടറിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

Content Highlights:A young man from Aryanad died tragically in a two-wheeler collision in Kattakada

To advertise here,contact us