തിരുവനന്തപുരം: കിളിമാനൂരിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പോങ്ങനാട് സ്വദേശി മണിക്കുട്ടൻ (54) ആണ് പിടിയിലായത്. വീട്ടമ്മയുടെ ബന്ധുവാണ് പ്രതി. സ്വന്തം സഹോദരിയുടെ മകളായ സിന്ധുവിനെ ആണ് മണിക്കുട്ടൻ വെട്ടിയത്. സ്കൂട്ടർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
സിന്ധുവിന്റെ വീടിന് സമീപം വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു ആക്രമണം നടന്നത്. ഇരുകൈകൾക്കും ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി മണിക്കുട്ടൻ ഒളിവിൽ പോയിരുന്നു.
Content Highlights: Argument over scooter parking: Suspect arrested after injuring woman and fleeing