സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; യുവതിയെ വെട്ടി പരിക്കേൽപ്പിച്ച് ബന്ധു, സംഭവം കിളിമാനൂരിൽ

വീടിന് സമീപം വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു

തിരുവനന്തപുരം: കിളിമാനൂരിൽ വീട്ടമ്മയെ ബന്ധുവായ മധ്യവയസ്കൻ വെട്ടി പരിക്കേൽപ്പിച്ചു. പോങ്ങനാട് സ്വദേശി സിന്ധു (34) വിനെയാണ് അമ്മയുടെ സഹോദരനുമായ മണിക്കുട്ടൻ (54) വെട്ടിയത്. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു സംഭവം. സിന്ധുവിൻ്റെ വീടിന് സമീപത്താണ് മണിക്കുട്ടനും കുടുംബവും താമസിക്കുന്നത്.

സിന്ധുവിന്റെ വീടിന് സമീപം വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു ആക്രമണം. ഇരുകൈകൾക്കും ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

Content Highlights: Dispute over scooter parking; Uncle attacks woman in Kilimanoor, thiruvananthapuram

To advertise here,contact us