പച്ചക്കറി കടയില്‍ വെച്ച് തര്‍ക്കം മൂത്തു; എയര്‍ഗണ്ണില്‍ നിന്നും വെടിയേറ്റ് യുവാവിന് പരിക്ക്

ആനാട് ശക്തിപുരം സ്വദേശി സഞ്ജയ്ക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരം: എയർഗൺ കൊണ്ട് വെടിയേറ്റ് യുവാവിന് പരിക്ക്. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം നടന്നത്. ആനാട് ശക്തിപുരം സ്വദേശി സഞ്ജയ്ക്കാണ് പരിക്കേറ്റത്.

യുവാക്കൾ തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടയില്‍ ഒരാള്‍ എയർഗൺ കൊണ്ട് വെടിയുതിർക്കുകയുമായിരുന്നു. വെടിയുതിർത്ത നെടുമങ്ങാട് സ്വദേശി അൻസാറിനെ പോലീസ് പിടികൂടി.

പരിക്കേറ്റ സഞ്ജയ്‌യുടെ പിതാവ് നടത്തുന്ന പച്ചക്കറിക്കടയിൽ വച്ചാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. അന്‍സാര്‍ നെഞ്ചിൽ ചേർത്തുവച്ച എയർഗൺ സഞ്ജയ് തട്ടിമാറ്റിയതുകൊണ്ട് ജീവഹാനി ഉണ്ടായില്ല.

Content Highlights: A young man was injured after being shot with an air gun in Thiruvananthapuram, and the shooting followed an argument.

To advertise here,contact us