തിരുവനന്തപുരം : തിരുവനന്തപുരത്ത് യാത്രക്കാരിയുടെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി. ബാലരാമപുരം തേമ്പ മുട്ടം സ്വദേശിനി സുമതി (63) ആണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ പാർക്കിങ് ഏരിയയിലാണ് സംഭവം. ആളെ കയറ്റി ബസ് പിന്നോട്ട് എടുക്കുമ്പോൾ സ്ത്രീ ഫുട് ബോർഡിൽ നിന്ന് നിലത്ത് വീഴുകയായിരുന്നു. നിലത്ത് വീണ സ്ത്രീയുടെ കാലിലൂടെ ബസിൻ്റെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. യാത്രക്കാരിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlight : KSRTC bus boarded and alighted through passenger's feet in Thiruvananthapuram.The victim was Sumathi (63), a native of Balaramapuram.