ഓട്ടിസം ബാധിതനായ പത്ത് വയസുകാരനെ പീഡിപ്പിച്ച കേസ്; പ്രതിയായ അധ്യാപകന് 160 വര്‍ഷം തടവും 87,000 രൂപ പിഴയും

കുട്ടി ഇഷ്ടക്കേട് കാണിച്ചപ്പോഴൊക്കെ പ്രതി കുട്ടിയുടെ തല ചുവരില്‍ ഇടിക്കുകയും അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്ത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 161 വര്‍ഷം തടവും 87,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെയാണ് ശിക്ഷിച്ചത്.

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ശാരീരിക വെല്ലുവിളി മുതലെടുത്താണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സ്‌കൂളില്‍വെച്ചായിരുന്നു കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്. കുട്ടി ഇഷ്ടക്കേട് കാണിച്ചപ്പോഴൊക്കെ പ്രതി കുട്ടിയുടെ തല ചുവരില്‍ ഇടിക്കുകയും അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ കണ്ട് അമ്മയ്ക്ക് സംശയം തോന്നിയിരുന്നു. എന്നാല്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കുട്ടിക്ക് ഒന്നും പറയാന്‍ സാധിച്ചിരുന്നില്ല. കുട്ടിയുടെ സ്പീച്ച് തെറാപ്പിസ്റ്റ് വഴിയാണ് കാര്യങ്ങള്‍ മനസിലാക്കിയത്. അപ്പോഴും കാര്യങ്ങള്‍ പലതും അവ്യക്തമായിരുന്നു. തുടര്‍ന്ന് സിഡബ്ല്യുസിയുടെ നിര്‍ദേശ പ്രകാരം മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഉള്‍പ്പെടുന്ന മൂന്നംഗ പാനല്‍ രൂപീകരിക്കുകയും കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.

Content Highlights- A teacher in Kerala was sentenced to 160 years in prison and fined 87,000 rupees for abusing a 10-year-old child with autism

To advertise here,contact us