പാറശാലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

ടിപ്പറിന്റെ അമിതവേഗതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: പാറശാലയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി രവി(50) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് കാറില്‍ ഉണ്ടായിരുന്നത്. കന്യാകുമാരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഇവര്‍. എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ കാറിനെ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ടിപ്പറിന്റെ അമിതവേഗതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Content Highlight; Car driver dies in collision between tipper lorry and car in Thiruvananthapuram

To advertise here,contact us