തിരുവനന്തപുരം : തിരുവനന്തപുരത്ത് എംഡിഎംഎയുമായി 53-കാരൻ പിടിയിൽ. രാജാജിനഗർ സ്വദേശി ബിജു ആണ് അറസ്റ്റിലായത്. 110 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. നാഗർകോവിൽ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.
തിരുവനന്തപുരം നാഗർകോവിൽ ബസ്സിൽ ഒരാൾ ശരീരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തമ്പാനൂരിൽ ബസ് തടഞ്ഞുനിർത്തിയാണ് പൊലീസ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഇയാളുടെ കൈയിൽ നിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച് സ്കാൻ ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി 10.40 ഓടെയാണ് സംഭവം. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ റിപ്പോർട്ടിന് ലഭിച്ചു. പിടികൂടിയ രാസലഹരിക്ക് വിപണിയിൽ ലക്ഷങ്ങൾ വിലയുള്ളതാണ്. പ്രതി ഇത്തരത്തിൽ ലഹരി വിൽപന നടത്തുന്നയാളാണെന്ന് പൊലീസ് അറിയിച്ചു.
Content Highlight : 53-year-old man arrested with MDMA in Thiruvananthapuram. Police have seized 110 grams of MDMA from him.