തിരുവനന്തപുരം: മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയിരുന്ന പ്രതികൾ പിടിയിൽ. ചുള്ളിമാനൂർ സ്വദേശി അജ്മൽ, മടത്തറ സ്വദേശിനി അൻസീന എന്നിവരാണ് പിടിയിലായത്. എഴുപത് ലക്ഷത്തോളം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.
നെടുമങ്ങാട് നഗരത്തിലെത്തന്നെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. 130ൽ അധികം വ്യാജവളകളാണ് ഇരുവരും തട്ടിപ്പിനായി ഉപയോഗിച്ചത്. 69,28,000 രൂപയാണ് തട്ടിയത്. പിത്തള, ചെമ്പ് വളകളിൽ തിരിച്ചറിയാനാകാത്ത വിധം സ്വർണം പൂശിയ ശേഷം അവ പണയം വെക്കുന്നതാണ് സംഘത്തിന്റെ രീതി.
വാളിക്കോട്ടെ ഒരു ഫിനാൻസ് ഉടമക്ക് തോന്നിയ സംശയത്തിന് പിന്നാലെയാണ് ഇരുവരും പിടിയിലായത്. പണയംവെച്ച വളകൾ വ്യാജമാണെന്ന് കണ്ടെത്തിയ ഉടമ നേരെ നെടുമങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയത്. കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഏതൊക്കെ ജില്ലയൊട്ടാകെ പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
Content Highlights: Police arrested two individuals in Nedumangad for allegedly cheating by pledging gold plated bangles as genuine gold ornaments. The accused reportedly obtained nearly Rs 70 lakh through the fraud