തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് മൂന്നുമണിയോടെ കെട്ടിടത്തിന് സമീപത്തെ കടക്കാരാണ് മൃതദേഹം കണ്ടത്

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശി ബിനോയ് ഡോളിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കുന്നത്തുകാലിലാണ് സംഭവം.

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ നിലയിലായിരുന്നു. തലയിടിച്ച് രക്തം വാര്‍ന്ന് മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹില്‍പാലസ് ബാറിലെ ജീവനക്കാരനാണ് ബിനോയ്. ജോലി മതിയാക്കി നാട്ടിലേക്ക് പോവുകയാണ് എന്ന് ബിജോയ് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇന്ന് മൂന്നുമണിയോടെ കെട്ടിടത്തിന് സമീപത്തെ കടക്കാരാണ് മൃതദേഹം കണ്ടത്.

Content Highlights: migrant worker found dead in Thiruvananthapuram

To advertise here,contact us