വെഞ്ഞാറമൂട്ടില്‍ ടൂറിസ്റ്റ് വാന്‍ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

എതിര്‍ ദിശയില്‍ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്

തിരുവനന്തപുരം: വെഞ്ഞാറമൂട് ആലുന്തറ ജംഗ്ഷനില്‍ ടൂറിസ്റ്റ് വാന്‍ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. തക്കലയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാന്‍ ബൈക്കിലിടിച്ച് മറിയുകയായിരുന്നു. എതിര്‍ ദിശയില്‍ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി നന്ദു(26)വിന് ഗുരുതര പരിക്കേറ്റു. വാനില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ 11 പേരില്‍ ആറുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: three people seriously injured in venjaramood accident

To advertise here,contact us