തിരുവനന്തപുരം കടയ്ക്കാവൂരിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം

ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്

തിരുവനന്തപുരം: കടയ്ക്കാവൂർ വക്കം റോഡിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വക്കം ആങ്ങാവിളയിൽ ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വക്കം കായിക്കര കടവിൽ അബി എന്ന അഫിൻ, വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്ന ശ്രീനാഥ് എന്നിവരാണ് മരിച്ചത്.

നിലയ്ക്കാമുക്ക് ഭാഗത്തുനിന്ന് വരികയായിരുന്ന മൂന്ന് പേർ സഞ്ചരിച്ച ബുള്ളറ്റും എതിർദിശയിലെത്തിയ ബൈക്കും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ അബിയായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട നാലു പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ബുള്ളറ്റിൽ സഞ്ചരിച്ച രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights:‌ accident at Kadakkavoor; two men dead

To advertise here,contact us