തിരുവനന്തപുരം: ബന്ധുക്കളുടെ മര്ദനത്തെ തുടര്ന്ന് വയോധികന് മരിച്ചതായി പരാതി. തിരുവനന്തപുരം ചെമ്പൂരാണ് സംഭവം. ചെമ്പൂര് ഒറ്റശേഖരമംഗം സ്വദേശി സത്യരാജ് (60) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് മര്ദനമുണ്ടായത്. സഹോദരന്റെ വീട്ടില് ഉണ്ടായ സാമ്പത്തിക തര്ക്കത്തില് ഇടപെടുന്നതിനിടെയായിരുന്നു ആക്രമണം.
സത്യരാജിന്റെ സഹോദരന്റെ ഭാര്യാ പിതാവും സഹോദരങ്ങളുമാണ് മര്ദിച്ചത്. ഇരുമ്പുവടികൊണ്ട് തലയ്ക്കും നെഞ്ചിലും അടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ സത്യരാജ് മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില് ആര്യന്കോട് പൊലീസ് കേസെടുത്തു. പൊലീസ് പ്രതികളെ പിടികൂടാന് വൈകി എന്ന ആരോപണവും കുടുംബം ഉയര്ത്തുന്നുണ്ട്.
Content Highlights: Complaint that elderly man was beaten to death by his relatives in thiruvananthapuram