തിരുവനന്തപുരം: ആറ്റിങ്ങലില് സ്വകാര്യ ബസ് ഇടിച്ച് 75കാരിക്ക് ദാരുണാന്ത്യം. കീഴാറ്റിങ്ങല് സ്വദേശിനി നിര്മ്മലയാണ് മരിച്ചത്. സ്വകാര്യ ബസ് ഇടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചയോടെ ആറ്റിങ്ങളിലെ സ്വകാര്യ ബസ് സ്റ്റാന്ഡിലായിരുന്നു അപകടം. ബസില് കയറാനുള്ള ശ്രമത്തിനിടെ ബസ് ഇടിക്കുകയായിരുന്നു. നിലത്തുവീണ നിര്മ്മലയുടെ കാലിലൂടെ ടയര് കയറിയിറങ്ങി. വീഴ്ചയില് തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെയായിരുന്നു മരണം.
Content Highlights- 75 years old died an accident in Attingal