തിരുവനന്തപുരം: നെടുമങ്ങാട് വിവാഹമോചന ഒത്തുതീർപ്പിനായി നൽകിയ പണം തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. അഭിഭാഷക സുലൈഖ, സുഹൃത്ത് അരുൺ ദേവ് എന്നിവരെയാണ് 40 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റ് ചെയ്തത്. സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്. അഭിഭാഷകയ്ക്കെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു.
Content Highlights: Financial fraud at Nedumangad, Advocate and helper arrested