മാറനല്ലൂരില്‍ വീണ്ടും മോഷണം; വീട് കുത്തി തുറന്ന് കൊള്ള; 40 പവന്‍ കവർന്നു

പുന്നവൂര്‍ സ്വദേശി വിജയബാബുവിന്റെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്

തിരുവനന്തപുരം: മാറനല്ലൂരില്‍ വീട് കുത്തി തുറന്ന് 40 പവന്‍ കള്ളന്മാര്‍ മോഷ്ടിച്ചു. പുന്നവൂര്‍ സ്വദേശി വിജയബാബുവിന്റെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 15-ലേറെ മോഷണങ്ങളാണ് മാറനല്ലൂരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Content Highlights:Thieves broke into a house in Maranallur and stole gold

To advertise here,contact us