തിരുവനന്തപുരം: വര്ക്കല അയിരൂരില് മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ വിനോദ്(42) ആണ് മരിച്ചത്. അയിരൂര് പാലത്തിനു സമീപം ഓടയില് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രൂക്ഷമായ ദുര്ഗന്ധത്തെ തുടര്ന്ന് തൊഴിലുറപ്പ് തൊഴിലാളികള് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം വീട്ടില് ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. മരണകാരണം വ്യക്തമല്ല. അയിരൂര് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: three days old body found in Varkala