തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ വയോധികയെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ചു

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഉള്ളൂരില്‍ കേൾവി ശേഷിയും സംസാരശേഷിയുമില്ലാത്ത വയോധികയെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ചു. പുലയനാര്‍ക്കോട്ട ഐകോണിന് സമീപം ഗിരിജാ ദേവി(72)യെയാണ് അയല്‍വാസി വീട്ടില്‍ കയറി ആക്രമിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

ഗിരിജാ ദേവി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോഴാണ് അയല്‍വാസിആയുധങ്ങളുമായി എത്തി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗിരിജാ ദേവിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Content Highlight; Deaf and Mute Elderly Woman Assaulted by Neighbor in Thiruvananthapuram

To advertise here,contact us