തൊഴിൽ തർക്കത്തെ തുടർന്ന് ബാലരാമപുരം സ്വദേശിയെ സുഹൃത്ത് വെട്ടി പരിക്കേൽപ്പിച്ചു

സംഭവത്തിൽ പ്രതി ജിജോ പൊലീസ് പിടിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിന് വെട്ടേറ്റു. ബാലരാമപുരം സ്വദേശി ടോണിക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ടോണിയുടെ സുഹൃത്ത് ജിജോ പൊലീസ് പിടിയില്‍. ഇരുവരും തമ്മിലുണ്ടായ തൊഴില്‍ തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പൊലീസ് വ്യക്തമാക്കി. ടര്‍ഫില്‍ കളിച്ചുകൊണ്ടിരിക്കവെയായിരുന്നു ആക്രമണം. പരിക്കേറ്റ ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight; A native of Balaramapuram was injured by his friend

To advertise here,contact us