തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുകുറിച്ചി സ്വദേശി കുമാർ (45) ആണ് മരിച്ചത്. രാവിലെ ആറു മണിയോടെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടപ്പോഴായിരുന്നു അപകടം. ആറുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.മറ്റാർക്കും പരിക്കില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Content Highlights: Fisherman dies after boat capsizes in Puthukurichi