പാച്ചല്ലൂരില്‍ 2 കിലോ ഗ്രാം കഞ്ചാവും 10.68 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയിൽ

നഗരവും ഗ്രാമീണ മേഖലയും കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്

തിരുവനന്തപുരം: പാച്ചല്ലൂരില്‍ 2 കിലോ ഗ്രാം കഞ്ചാവും 10.68 ഗ്രാം ബ്രൗണ്‍ഷുഗറും പിടികുടി. ഇതര സംസ്ഥാന തൊഴിലാളിയാണ് മയക്കുമരുന്നുമായി പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്വദേശി മജ്റൂല്‍ ഹഖി(38)യാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പാച്ചല്ലൂരില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. നഗരവും ഗ്രാമീണ മേഖലയും കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളില്‍ നിന്നും മയക്കുമരുന്ന് വാങ്ങിയ ആളെ എക്‌സൈസ് നേരത്തെ പിടികൂടിയിരുന്നു.

Content Highlight; migrant worker arrested with 2 kg Cannabis and 10.68 g brown sugar in Pachallur

To advertise here,contact us