കോവളത്ത് ലഹരി വേട്ട; രണ്ടുപേര്‍ പിടിയില്‍, സ്ത്രീയുടെ ചെരുപ്പിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ

വിദേശികള്‍ക്ക് വിൽപനയ്ക്ക് എത്തിച്ചതാണിത്

തിരുവനന്തപുരം: കോവളത്ത് എംഡിഎംഎ വേട്ട. സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. പാങ്ങപ്പാറ സ്വദേശികളായ സാബു, രമ്യ എന്നിവരാണ് പിടിയിലായത്. 200 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. വിദേശികള്‍ക്ക് വിൽപനയ്ക്ക് എത്തിച്ചതാണിത്. ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. രമ്യയുടെ ചെരുപ്പിനടിയിലായിരുന്നു എന്‍ഡിഎംഎ ഒളിപ്പിച്ചത്.

Content Highlights: mdma seized at kovalam

To advertise here,contact us