റോഡിലേക്ക് ഇറക്കി പ്രവർത്തിച്ചു; തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾ അടപ്പിച്ച് പൊലീസ്

പാകം ചെയ്തുവെച്ച ഭക്ഷണം പാഴാക്കാതിരിക്കാൻ ചില കടകൾക്ക് ഇളവ് നൽകി

തിരുവനന്തപുരം: തലസ്ഥാനത്തെ തട്ടുകടകൾ അടപ്പിച്ച് പൊലീസ്. റോഡിലേക്ക് ഇറക്കി പ്രവർത്തിച്ചിരുന്ന കടകളാണ് അടപ്പിച്ചത്. കോട്ടൻഹിൽ റോഡിൽ 20 ഓളം കടകൾ അടപ്പിച്ചു. വെള്ളയമ്പലം, ശാസ്തമംഗലം ഭാഗത്തെയും തട്ടുകടകൾ അടപ്പിച്ചു. ചില കടകൾക്ക് 11 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി. പാകം ചെയ്തുവെച്ച ഭക്ഷണം പാഴാക്കാതിരിക്കാനാണ് ഇളവ്. തട്ടുകടകൾ മാറ്റണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് നോട്ടീസ് നൽകിയിരുന്നു.

Content Highlights:Police close down thattukada at thiruvananthapuram

To advertise here,contact us