തിരുവനന്തപുരം: വാട്ടര് അതോറിറ്റിയുടെ പൈപ്പ് പൊട്ടി മണിക്കൂറുകളോളം വെള്ളം ഒഴുകിയിട്ടും അധികൃതര് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. കാട്ടാക്കട പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഏഴ് മണിയോടെയാണ് പൈപ്പില് ചോര്ച്ച കണ്ടെത്തിയത്. നിലവില് പൈപ്പ് പൂര്ണമായി പൊട്ടിയ സാഹചര്യമാണുള്ളത്. പൈപ്പ് പൊട്ടിയതിനെ തുടര്ന്ന് സമീപത്തെ കടകളിലും വെള്ളം കയറിയതോടെ സാധനങ്ങൾക്ക് നാശനഷ്ടമുണ്ടായി. അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം.
Content Highlight; Hours after water authority pipe burst in Kattakada, no action taken by authorities