തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ 19 കാരന് പിടിയില്. ശ്രീകാര്യം സ്വദേശി ആല്ഫിന് ജെ സെല്വന് ആണ് പിടിയിലായത്. കാര്യവട്ടം കോളേജിലെ രണ്ടാംവര്ഷ ചരിത്ര വിദ്യാര്ത്ഥിയാണ്.
സോഷ്യല് മീഡിയ വഴിയായിരുന്നു പെണ്കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടര്ന്ന് വീട്ടില് എത്തിച്ചായിരുന്നു പീഡനം. പെണ്കുട്ടി ഒന്നരമാസം ഗര്ഭിണിയാണ്. സംഭവം അറിഞ്ഞ മാതാപിതാക്കള് പെണ്കുട്ടിയെ ആശുപത്രിയില് എത്തിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്ന്ന് മണ്ണന്തല പൊലീസ് കേസ് രജിസ്റ്റര് ചെയ്യുകയും പ്രതിയെ എസ്ഐടി ആശുപത്രിയില് വെച്ച് പിടികൂടുകയുമായിരുന്നു.
Content Highlights- 19 years old arrested for sexually assault girl in thiruvananthapuram