തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് സ്കൂള് വിദ്യാര്ത്ഥികള്ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സണ് (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് വിഴിഞ്ഞം മുല്ലൂര് ഭദ്രകാളി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. കാര് നിയന്ത്രണം വിട്ട് ബൈക്കില് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്, പ്ലസ് ടു വിദ്യാര്ത്ഥികളാണ് ജയ്സണും ഷാനുവും. ഇവര്ക്കൊപ്പം ബൈക്കില് ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്ത്ഥിനി സ്റ്റെഫാനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
Content Highlights- school students died an accident in vizhinjam