കൊച്ചി: എടത്തല കെഎംഇഎ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഗേൾസ് ഹോസ്റ്റലിലെ 30-ഓളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കുറച്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗേൾസ് ഹോസ്റ്റലിൽ നിന്ന് പാമ്പിനെ കണ്ടെത്തിയതായും വിവരമുണ്ട്. ഇതിനെതിരെ സമരം ചെയ്യാനുള്ള തയാറെടുപ്പിലാണ് വിദ്യാർത്ഥികൾ.
Content Highlights: Edathala KMEA College students suffer from food poisoning from hostel food