പട്ടാപ്പകല്‍ ബേക്കറിയില്‍ മോഷണം; അയ്യായിരം രൂപ കവര്‍ന്നു

ബേക്കറിയിലെ ജീവനക്കാരി പുറത്ത് പോയപ്പോഴായിരുന്നു മോഷണം

തിരുവനന്തപുരം: പട്ടാപ്പകല്‍ ബേക്കറിയില്‍ മോഷണം. പോത്തന്‍കോട് ശ്രീകാര്യം റോഡിലെ ബേക്കറിയിലാണ് മോഷണമുണ്ടായത്. കടയിൽ ജീവനക്കാരൻ ഇല്ലാത്ത നേരത്തായിരുന്നു കവര്‍ച്ച. അയ്യായിരം രൂപയാണ് ബേക്കറിയിലുണ്ടായിരുന്നത്. കളളന്‍ കടയ്ക്കുളളില്‍ കയറി പണം എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബേക്കറിയിലെ ജീവനക്കാരി പുറത്ത് പോയപ്പോഴായിരുന്നു മോഷണം. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Theft in pothankode sreekaryam bakery: thief took 5000 rupees from cash counter

To advertise here,contact us