സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഗർഭിണിയായതോടെ ഉപേക്ഷിച്ചു: പ്രതി അറസ്റ്റിൽ

അഞ്ചുമാസത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. യുവതി ഗര്‍ഭിണിയായതോടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു

തിരുവനന്തപുരം: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കരമന പൊലീസാണ് പ്രതിയെ പിടികൂടിയത്. എരുമേലി സ്വദേശി അഖിൽ (28) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 22-കാരിയെയാണ് പ്രതി പീഡിപ്പിച്ചത്. സൗഹൃദം നടിച്ച് എറണാകുളത്ത് എത്തിച്ചായിരുന്നു പീഡനം. അഞ്ചുമാസത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

യുവതി ഗര്‍ഭിണിയായതോടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇടുക്കിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി. ഇയാള്‍ക്ക് ആലപ്പുഴയില്‍ ഭാര്യയും കുഞ്ഞുമുണ്ട്. മറ്റ് ചില യുവതികളെയും പ്രതി പീഡിപ്പിച്ചതായാണ് വിവരം.

Content Highlights: Suspect arrested in kidnapping and rape case of girl in thiruvananthapuram

To advertise here,contact us