വര്‍ക്കലയില്‍ സ്പാ നടത്തുന്ന യുവതിയില്‍ നിന്ന് പൊലീസായി ചമഞ്ഞ് 46000 രൂപ തട്ടി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

വര്‍ക്കലയില്‍ സ്പാ നടത്തുന്ന യുവതിയില്‍ നിന്നും പൊലീസാണെന്ന് പറഞ്ഞ് പറ്റിച്ച് 46,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്

തിരുവനന്തപുരം: വര്‍ക്കലയില്‍ പൊലീസായി ചമഞ്ഞ് പണപ്പിരിവ് നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന സ്പാ കേന്ദ്രീകരിച്ചാണ് ഇയാള്‍ പണം തട്ടിയത്. വര്‍ക്കല എസ്എച്ചഒയുടെയും എസ്‌ഐയുടേയും പേരിലായിരുന്നു പണപിരിവ് നടത്തിയത്. വര്‍ക്കലയില്‍ സ്പാ നടത്തുന്ന യുവതിയില്‍ നിന്നും പൊലീസാണെന്ന് പറഞ്ഞ് പറ്റിച്ച് 46,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇയാള്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Content Highlight; Auto driver arrested for collecting money by posing as a police officer in Varkala

To advertise here,contact us