പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സംഘപരിവാർ അജണ്ടയെ ചെറുത്തുതോൽപിക്കും:കേരള വിദ്യാഭ്യാസ സമിതി ജില്ലാ കൺവെൻഷൻ

'സര്‍വകലാശാലകളെ ആക്രമിക്കുന്ന ഫാസിസ്റ്റ് പ്രവണത കേരളീയ ജീവിതത്തോടുള്ള വെല്ലുവിളിയായേ കാണാനാകൂ'

തിരുവനന്തപുരം: രാജ്യത്തിന് മാതൃകയാകുന്ന മികച്ച അക്കാദമിക മുന്നേറ്റത്തിലാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയെന്നും അതിനെ തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടകളെ ചെറുത്ത് തോല്‍പിക്കുമെന്നും വി ജോയ് എംഎല്‍എ. അക്കാദമിക വിദഗ്ധരുടെയും അദ്ധ്യാപരുടെയും വിദ്യാര്‍ത്ഥികളുടെയും സമസ്ത തൊഴില്‍ മേഖലയിലേയും വിദ്യാഭ്യാസ സ്‌നേഹികളുടെയും കൂട്ടായ്മ ഒരുക്കിയാകും കാവിവത്ക്കരണത്തെ ചെറുക്കുന്നതെന്നും വി ജോയ് പറഞ്ഞു. കേരള വിദ്യാഭ്യാസസമിതിയുടെ തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാലകളെ ആക്രമിക്കുന്ന ഫാസിസ്റ്റ് പ്രവണത കേരളീയ ജീവിതത്തോടുള്ള വെല്ലുവിളിയായേ കാണാനാകൂവെന്നും വി ജോയ് പറഞ്ഞു. അതിന് നേതൃത്വം കൊടുക്കുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ അതിശക്തമായ ജനാധിപത്യ പ്രതിരോധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും വി ജോയ് പറഞ്ഞു. തിരുവനന്തപുരം പിഎംജിയിലെ സ്റ്റുഡന്റ്‌സ് സെന്ററില്‍ നടന്ന കണ്‍വെന്‍ഷനില്‍ നൂറുകണക്കിന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും വിദ്യാഭ്യാസപ്രവര്‍ത്തകരും പങ്കെടുത്തു. പ്രൊഫ. എ. ആര്‍ രാജന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനില്‍ എഫ്‌യുടി എ ജനറല്‍ സെക്രട്ടറി ഡോ എസ് നസീബ്, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് എ നിശാന്ത്, എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് ടി കെ എ ഷാഫി,കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം ഷാജഹാന്‍ കേരള സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ ജി മുരളീധരന്‍, ഡോ. ഷിജുഖാന്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights- will fight against sanghparivar says v joy mla in kerala education committee district convension

To advertise here,contact us