തിരുവനന്തപുരത്ത് കാർ മരത്തിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ അഞ്ചു പേർക്ക് പരുക്ക്

വെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആര്യനാട് കോട്ടൂർ ഭാഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാർ മരത്തിലിടിച്ച് അഞ്ച് പേർക്ക് പരുക്ക്. തിരുവനന്തപുരത്ത് വെമ്പായം കൊപ്പത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആര്യനാട് കോട്ടൂർ ഭാഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തീർത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Content Highlight : Five people, including a child, injured after car hits tree in Thiruvananthapuram

To advertise here,contact us