തിരുവനന്തപുരം: കോളേജ് വിദ്യാര്ത്ഥിനിയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. ചിറയിന്കീഴ് സ്വദേശി അനഘ സുധീഷ് ആണ് മരിച്ചത്.തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവര്ഷ ബിരുദ വിദ്യാര്ത്ഥിനിയാണ്.
മുറിയില് നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇന്നു നടക്കാനിരുന്ന സെമിനാറില് പങ്കെടുക്കാന് താല്പര്യമില്ല എന്ന് കുറിപ്പില് എഴുതിയിട്ടുണ്ട്. മരണത്തില് ദുരൂഹത ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് 'ദിശ' ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056)
Content Highlight : College student found death; SFI alleges foul play