മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥത; വളളത്തിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു

ചെറിയതുറ സ്വദേശി വർഗീസ് റോബർട്ട് ആണ് മരിച്ചത്

വിഴിഞ്ഞം: മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വള്ളത്തിൽ കുഴ‍‍‍ഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയതുറ സ്വദേശി വർഗീസ് റോബർട്ട് ആണ് മരിച്ചത്.

വെട്ടുകാട് ഭാഗത്തെ തീരക്കടൽ കഴിഞ്ഞുളള ഭാഗത്ത് വല വീശുന്നതിനിടെ ശാരീരിക അസ്വസ്ഥത ഉണ്ടായ വർഗീസ് വളളത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. അതേ വളളത്തിൽ തന്നെ രാത്രി 10.45- ഓടെ വർഗീസിനെ വിഴിഞ്ഞത്ത് എത്തിച്ചു. കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ വർഗീസിനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ് രാത്രി 9.30- ഓടെയാണ് വർഗീസ് വള്ളത്തിൽ കുഴ‍‍‍ഞ്ഞുവീണതെന്ന് ഒപ്പമുളള തൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തു.

ചെറിയതുറ സ്വദേശി ക്ലമൻ്റിൻ്റെ സെൻ്റ് ജോസഫ് എന്ന വള്ളത്തിൽ വിഴിഞ്ഞം ഹാർബറിൽ നിന്ന് മീൻപിടിത്തത്തിനു പുറപ്പെട്ടതാണ് വർഗീസ്. വള്ളത്തിൽ സഹോദരൻ വിൻസെന്റ്, ബന്ധുവായ റോബർട്ട്, കെന്നഡി, ഇഗ്നേഷ്യസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Content Highlight : Fisherman dies after collapsing in pond after suffering physical discomfort while fishing

To advertise here,contact us