നിയന്ത്രണംവിട്ട പിക്കപ്പ് വാൻ പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളെ ഇടിച്ചു തകർത്തു

തിരുവനന്തപുരം കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എംസി റോഡിലാണ് സംഭവം

തിരുവനന്തപുരം: കിളിമാനൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളെ ഇടിച്ചു തകർത്തു. തിരുവനന്തപുരം കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എംസി റോഡിലാണ് സംഭവം.

പാതയോരത്ത് പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളും പൊലീസ് ഉദ്യോഗസ്ഥരുടെ ബൈക്കുകളുമാണ് തകർന്നത്. ഇടിച്ച പിക്കപ്പ് വാൻ മറിഞ്ഞു. ഒരു ബൈക്ക് പൂർണമായും തകർന്നു. സ്റ്റിയറിംഗ് ലോക്കായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Kilimanoor accident news

To advertise here,contact us