അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ലഹരി ഗുളികകള്‍ പിടികൂടി

അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായാണ് ഗുളികകള്‍ കൊണ്ടുവന്നത്

തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ലഹരി ഗുളികകള്‍ പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശി റൂയല്‍ ഇസ്ലാമിന്റെ കയ്യില്‍ നിന്നാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. 467.977 ഗ്രാം ലഹരി ഗുളികകളാണ് അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്ന് പിടികൂടിയത്. ബാംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് റൂയല്‍ പിടിയിലായത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായാണ് ഗുളികകള്‍ കൊണ്ടുവന്നത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനിടെയാണ് ഗുളികകള്‍ പിടികൂടിയത്.

Content Highlight; Intoxicating pills seized at Amaravila excise check post

To advertise here,contact us