തിരുവനന്തപുരം: വീട്ടുവളപ്പില് നിന്ന് തേങ്ങ പെറുക്കിയെടുക്കുന്നത് വിലക്കിയ യുവാവിന്റെ തല തല്ലിപ്പൊട്ടിച്ച സംഭവത്തില് പ്രതി പിടിയില്. കോട്ടുകാല് പയറ്റുവിള മന്നോട്ടുകോണം സ്വദേശി അരുണിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചരുവിള പുത്തന്വീട്ടില് സതീഷ്കുമാറിനെ(49) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം നടന്നത്. അടിയേറ്റ് തലപൊട്ടിയ അരുണിന് ആര് തുന്നലിടേണ്ടി വന്നു. എസ് ആര് പ്രകാശിന്റെ നേതൃത്വത്തില് എസ് ഐമാരായ ദിനേശ്, സേവിയര്, എസ് സി പി ഒ ഗോഡ്വിന് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Content Highlights: Youth's head smashed; suspect arrested