തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. നെയ്യാറ്റിന്കരയിലാണ് സംഭവം. ആറ്റിങ്ങല് പളളിക്കല് സ്വദേശി അഞ്ജലി റാണിയാണ് മരിച്ചത്. നെയ്യാറ്റിന്കരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അഞ്ജലി.
ജോലിയുമായി ബന്ധപ്പെട്ടാണ് അഞ്ജലി നെയ്യാറ്റിന്കരയില് താമസിച്ചിരുന്നത്.
പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ മുറിലുണ്ടായിരുന്ന മറ്റ് നാലുപേരും ജോലിക്ക് പോയ സമയത്താണ് അഞ്ജലി ജീവനൊടുക്കിയത്. അഞ്ജലി വിവാഹിതയാണ്. 'ഞാന് പോകുന്നു' എന്നെഴുതിയ കുറിപ്പ് മുറിയില് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില് നെയ്യാറ്റിന്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: woman kill herself in neyyattinkara thiruvananthapuram